Thursday, July 31, 2008
Nanditha
Maglin:- നന്ദിതയുടെ കവിതകള്‍ - വളരെ നിരാശ തന്ന ഒരു വായന, അതാണ് ഒറ്റവാക്യത്തില്‍ പറയാന്‍ പറ്റുക. കവിത എന്നതിനെക്കാള്‍ ഡയറിക്കുറിപ്പുകള്‍ എന്നു പറയുന്നതാവും ശരി. വികാരങ്ങളെ ബിംബങ്ങളാക്കി മാറ്റിയ ഡയറിക്കുറിപ്പ്. ചെറിയ കാര്യങ്ങളില്‍ പോലും, നിരാശപ്പെടുന്ന, എന്തിനും മരണം മാത്രമാണ് ഉത്തരം എന്നു കരുതുന്ന വികാരങ്ങള്‍. ഒന്നിലും ഉറക്കാത്ത, വ്യക്തമായ ഒരു നയവും ഇല്ലാത്ത ചിന്തകള്‍, സ്നേഹം തിരിച്ചറിയാതെ, അതിനെ തേടിയലുയുന്ന ഒരു മനസ്സ്...ഇടക്ക് എപ്പോഴോ സ്വയം പഴിക്കുന്ന നന്ദിത, ഉടനെ തന്നെ, മറ്റുള്ളവര്‍ തന്നെ സ്നേഹിക്കുന്നില്ല എന്നു പരിഭവിക്കുന്നു...സ്വയം അറിയാതെ, ചുറ്റുമുള്ള സ്നേഹം മനസ്സിലാക്കാതെ, ഡിപ്രഷന്റെ മൂര്‍ധന്യത്തില്‍ മരണത്തിനു കീഴ്‌പ്പെട്ട ഒരു മനോരോഗി ഇതാണ് എനിക്കു കിട്ടിയ ചിത്രം... അന്തര്‍മുഖത കാരണം, ആരും അതു മനസ്സിലാക്കാതെ പോയി....
Subscribe to:
Posts (Atom)